Short Vartha - Malayalam News

പ്ലസ് ടു സേ പരീക്ഷയ്ക്ക് ഈ മാസം 13 വരെ അപേക്ഷിക്കാം

ജൂണ്‍ 12 മുതല്‍ 20 വരെയാണ് സേ പരീക്ഷ നടത്തുക. ഇതിന്റെ നോട്ടിഫിക്കേഷന്‍ ഇന്നുതന്നെ ഇറങ്ങുമെന്നും പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് ഈ മാസം 14 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അതേസമയം SSLC സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ ആറു വരെ നടത്തും. ജൂണ്‍ രണ്ടാംവാരമാകും ഇതിന്റെ ഫലം പ്രഖ്യാപിക്കുക.