Short Vartha - Malayalam News

ICSE 10, പ്ലസ് ടു പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന്

ISCE 10, പ്ലസ് ടു ബോർഡ് പരീക്ഷയുടെ ഫലങ്ങൾ ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ചാലുടൻ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cisce.org അല്ലെങ്കിൽ results.cisce.org ൽ നിന്ന് ഫലം അറിയാൻ സാധിക്കും. ICSE പത്താം ക്ലാസ് പരീക്ഷകൾ 2024 മാർച്ച് 28 നും പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ 3 നുമാണ് അവസാനിച്ചത്.