Short Vartha - Malayalam News

നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ആറ് സെന്ററുകളിലെ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ റീ ടെസ്റ്റ് ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇവരില്‍ 813 പേര്‍ മാത്രമാണ് വീണ്ടും പരീക്ഷയെഴുതിയത്. ഇതില്‍ ആര്‍ക്കും തന്നെ 720/720 മാര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ടോപ്പര്‍മാരുടെ എണ്ണം 67ല്‍ നിന്ന് 61 ആയി കുറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് exams.nta.ac.in/NEET എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലമറിയാവുന്നതാണ്.