Short Vartha - Malayalam News

ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിച്ചു

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, VHSE പരീക്ഷകൾ പൂർത്തിയായി. 4,41,213 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും 29,337 വിദ്യാര്‍ഥികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതി. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും. 77 ക്യാമ്പുകളിലായി 25000ത്തോളം അദ്ധ്യാപകർ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിലും 8 ക്യാമ്പുകളിലായി 22000 ത്തോളം അദ്ധ്യാപകര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയത്തിലും പങ്കെടുക്കും.