Short Vartha - Malayalam News

ബംഗാള്‍ അധ്യാപക നിയമന അഴിമതി; എല്ലാ അനധികൃത നിയമനങ്ങളും റദ്ദാക്കി ഹൈക്കോടതി

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്റെ (WBSCC) സകൂള്‍ അധ്യാപകര്‍ക്കുളള 2016ലെ മുഴുവന്‍ റിക്രൂട്ട്‌മെന്റ് പാനലും റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതി. നിയമവിരുദ്ധമായി നിയമനം ലഭിച്ച അധ്യാപകര്‍ നാലാഴ്ച്ചയ്ക്കകം ശമ്പളം തിരികെ നല്‍കണമെന്നും റിക്രൂട്ട്മെന്റ് പ്രവേശന പരീക്ഷയുടെ 23 ലക്ഷം OMR ഷീറ്റുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നും കോടതി ഉത്തരവിട്ടു. റദ്ദാക്കിയ റിക്രൂട്ട്മെന്റ് പാനലില്‍ ബംഗാളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്ക് 2016ല്‍ WBSCC പ്രവേശന പരീക്ഷയിലൂടെ നിയമിതരായ അധ്യാപക-അനധ്യാപക ജീവനക്കാര്‍ ഉള്‍പ്പെടുന്നു. ഏകദേശം 24,000 നിയമനങ്ങളാണ് റദ്ദാക്കിയത്.