ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്ക് എതിരെ അച്ചടക്ക നടപടിയെടുക്കാൻ നിർദേശം
ക്ലസ്റ്റർ പരിശീലനങ്ങളിൽ നിന്ന് ചില അധ്യാപകർ വിട്ടുനിൽക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 24ന് നടക്കുന്ന ക്ലസ്റ്റർ യോഗത്തിൽ നിന്ന് മതിയായ കാരണങ്ങൾ ഇല്ലാതെ വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ഇതിനായി എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും തങ്ങൾക്ക് കീഴിലുള്ള ക്ലസ്റ്റർ കേന്ദ്രങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു.
ബംഗാള്‍ അധ്യാപക നിയമന അഴിമതി; എല്ലാ അനധികൃത നിയമനങ്ങളും റദ്ദാക്കി ഹൈക്കോടതി
പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്റെ (WBSCC) സകൂള്‍ അധ്യാപകര്‍ക്കുളള 2016ലെ മുഴുവന്‍ റിക്രൂട്ട്‌മെന്റ് പാനലും റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതി. നിയമവിരുദ്ധമായി നിയമനം ലഭിച്ച അധ്യാപകര്‍ നാലാഴ്ച്ചയ്ക്കകം ശമ്പളം തിരികെ നല്‍കണമെന്നും റിക്രൂട്ട്മെന്റ് പ്രവേശന പരീക്ഷയുടെ 23 ലക്ഷം OMR ഷീറ്റുകള്‍ പുനര്‍മൂല്യനിര്‍ണയം നടത്തണമെന്നും കോടതി ഉത്തരവിട്ടു. Read More
ഇനി എല്ലാവര്‍ഷവും ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരിശീലനം
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനാണ് ഈ തീരുമാനം. പുതിയ സ്‌കൂള്‍ പാഠ്യപദ്ധതി തൊഴില്‍ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനുസരിച്ച് അധ്യയനരീതി മാറ്റുകയും ഇതിനെല്ലാം അധ്യാപകരെ പാകപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. 2018-19ല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക പരിശീലന പരിപാടി ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ 5300 അധ്യാപകര്‍ മാത്രമേ പരിശീലനം നേടിയിട്ടുള്ളൂ. ആദ്യഘട്ടമായി 28,028 അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ നാലുദിവസത്തെ പരിശീലനമുണ്ടാവും.
സംസ്ഥാനത്ത് കോളേജ് അധ്യാപകനാകാന്‍ ഇനി SET യോഗ്യത മതി
കോളേജ് അധ്യാപക നിയമനത്തിന് ഇനി NET അടിസ്ഥാന യോഗ്യതയാവില്ലെന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. UGC അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ് SET ഉം SLET യും എന്നതാണ് പുതിയ മാറ്റത്തിനുളള കാരണം. കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തില്‍ ഇതിനനുസരിച്ചുളള ഭേദഗതികള്‍ വരുത്തുന്നതാണ്.
ക്ലസ്റ്റർ പരിശീലനം; 9 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ ക്ലാസ് പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി. 9 ജില്ലകളില്‍ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗീകമായുമാണ് അവധി.Read More
ഇന്ത്യൻ അധ്യാപകർക്ക് ബഹുമാനവും മികച്ച ശമ്പളവും നൽകണമെന്ന് എൻ.ആർ നാരായണ മൂർത്തി
ഇന്ത്യൻ അധ്യാപകർക്ക് ബഹുമാനവും മികച്ച ശമ്പളവും നൽകണമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണ മൂർത്തി. പ്രൈമറി, സെക്കൻഡറി സ്കൂൾ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യ പ്രതിവർഷം 1 ബില്യൺ ഡോളർ ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.