ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടയ്ക്കും
ഓണാഘോഷത്തോടെ സംസ്ഥാനത്തെ സ്‌കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാൽ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. അതേസമയം, വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചിരിക്കുകയാണ്.
സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവൃത്തി ദിവസം; സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതെന്ന് സംബന്ധിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ കലണ്ടർ 220 ആക്കി വർധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടർ സർക്കാർ കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ഉത്തരവിനെതിരെ വിവിധ അധ്യാപക സംഘടനകൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിധി പറഞ്ഞത്. മുൻ വർഷങ്ങളിൽ 200 പ്രവൃത്തി ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രവൃത്തി ദിനങ്ങൾ 220 ആക്കി ഉയർത്തി ജൂൺ 3 നാണ് സർക്കാർ ഉത്തരവിട്ടത്. ഇതോടെയാണ് അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗുജറാത്തില്‍ ക്ലാസ് റൂമിന്റെ ഭിത്തി തകര്‍ന്നുവീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്
ഗുജറാത്തിലെ വഡോദരയിലെ ശ്രീ നാരായണ്‍ ഗുരുകുല സ്‌കൂളിന്റെ ഭിത്തിയാണ് തകര്‍ന്ന് വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ഉച്ചഭക്ഷണ ഇടവേളയ്ക്കിടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മറ്റ് വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപാല്‍ ഷാ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് ഭിത്തി ഇടിഞ്ഞ് വീണതെന്നും 12 ഓളം സൈക്കിള്‍ പുറത്തെടുത്തെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിനോദ് മൊഹിതെ പറഞ്ഞു.
സ്‌കൂളുകളില്‍ വര്‍ഷത്തില്‍ മൂന്ന് PTA പൊതുയോഗം നിര്‍ബന്ധമായും ചേരണം
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരു വര്‍ഷത്തില്‍ മൂന്നുതവണ PTA പൊതുയോഗം ചേരണമെന്ന നിബന്ധന കര്‍ശനമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അതത് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കോ അച്ഛനോ മാത്രമേ PTA കമ്മിറ്റിയില്‍ അംഗമാകാന്‍ അര്‍ഹതയുള്ളൂവെന്നും PTA പ്രസിഡന്റിന്റെ തുടര്‍ച്ചയായ കാലാവധി മൂന്നുവര്‍ഷമായി പരിമിതപ്പെടുത്തിയത് നിര്‍ബന്ധമായും പാലിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു. മിക്ക സ്‌കൂളുകളിലും പുതിയ PTA കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഡയക്ടറുടെ നിര്‍ദേശം.
ശക്തമായ മഴ; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ നാളെ അവധി പ്രഖ്യാപിച്ചു. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, നവോദയ സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും PSC പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
കനത്ത മഴ; എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജ്, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കനത്ത മഴ തുടരും; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധിയാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും കളക്ടര്‍ അറിയിച്ചു.Read More
കാഞ്ഞങ്ങാട്ട് ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. പ്രദേശത്ത് പടര്‍ന്ന ദുര്‍ഗന്ധമുള്ള പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ചില കുട്ടികള്‍ക്ക് തലകറക്കവും ചിലര്‍ക്ക് തലവേദനയും മറ്റ് ചിലര്‍ക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെടുകയായിരുന്നു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികള്‍ കുറഞ്ഞു
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണമാണ് മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം 99,566 കുട്ടികള്‍ എത്തിയിടത്ത് ഇത്തവണ 92,638 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. അതായത് 6928 കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്തവണ കുറഞ്ഞത്. അതേസമയം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൂടി. അണ്‍ എയ്ഡഡിലെ ഒന്നാം ക്ലാസില്‍ 7944 കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായത്.
സ്‌കൂള്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയം; അധികൃതര്‍ക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി
സ്‌കൂള്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കുന്ന കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കുന്നതിന് സ്‌കൂളിന് എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നല്‍കണമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പട്ടാന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപിക നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.