ചൈനയില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ഷവോമി Civi 4 പ്രോയുടെ റീബാഡ്ജ്ഡ് വേര്‍ഷനാണ് ഷവോമി 14 Civi . 39,999 രൂപയാണ് ഫോണിന്റെ അടിസ്ഥാനവിലയെങ്കിലും ഫീച്ചറുകള്‍ക്ക് അനുസരിച്ച് മോഡലുകളുടെ വിലയിലും മാറ്റം വരും. സിനിമാറ്റിക് വിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് Civi. 6.55 ഇഞ്ച് 1.5k AMOLED സ്‌ക്രീന്‍, 120hz റിഫ്രഷ് റേറ്റ്, ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ ത്രീ ചിപ്പ്സെറ്റ് എന്നിവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍.
നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഷവോമി
റോബോട്ട് വാക്വം ക്ലീനര്‍, TWS ഇയര്‍ഫോണുകള്‍, ബജറ്റ് ടാബ്ലെറ്റ്, ഗാര്‍മന്റ് സ്റ്റീമര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 11 ഇഞ്ച് സ്‌ക്രീനുമായെത്തുന്ന ഷാവോമിയുടെ ബജറ്റ് ടാബ് ലെറ്റായ റെഡ്മി പാഡ് SEയ്ക്ക് 11999 രൂപയാണ്. 4 GB, 6GB, 8GB റാം വേരിയന്റുകളില്‍ 128 GB സ്റ്റോറേജ് റെഡ്മി പാഡ് SE വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ടര്‍ ലിവിങ് ആന്റ് മോര്‍ പരിപാടിയിലാണ് പുതിയ ഉപകരണങ്ങള്‍ കമ്പനി അവതരിപ്പിച്ചത്.
SU7 എന്ന പേരില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ച് ഷവോമി
ആദ്യഘട്ടത്തില്‍ ചൈനീസ് വിപണിയിലാണ് ഈ വാഹനം എത്തുക. അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ 88,898 ബുക്കിങ്ങ് ലഭിച്ചതായി ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി അറിയിച്ചു. ഇതിന്റെ വില 2.16 ലക്ഷം യുവാന്‍ (25 ലക്ഷം രൂപ) മുതലാണ്. SU7ന് ഒറ്റ ചാര്‍ജില്‍ 700 കിലോമീറ്റര്‍ വരെ ഓടാനാകും. ഒപ്പം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്. പരമാവധി വേഗത 210 കിലോമീറ്ററാണ്.
ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ മാര്‍ച്ച് 28ന് ലോഞ്ച് ചെയ്യും
ആദ്യത്തെ ഇലക്ട്രിക് കാര്‍ മോഡലായ SU7ന്റെ ലോഞ്ചിന് പിന്നാലെ ഈ മാസം അവസാനത്തോടെ വിതരണം ആരംഭിക്കുമെന്ന് ഷവോമി അറിയിച്ചു. ലോഞ്ചിന് മുന്നോടിയായി 29 ചൈനീസ് നഗരങ്ങളിലായി 59 സ്റ്റോറുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വാഹനം ചൈനീസ് വിപണിയില്‍ എത്തിച്ചതിന് ശേഷമാകും മറ്റു രാജ്യങ്ങളിലെ വിപണിയില്‍ ലോഞ്ച് ചെയ്യുക. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വാഹന നിര്‍മാതാക്കളില്‍ ഒന്നായി മാറാനാണ് തങ്ങളുടെ പദ്ധതിയെന്ന് ഷവോമി CEO ലീ ജുന്‍ വ്യക്തമാക്കി.
ഷാവോമിയുടെ ഹെപ്പര്‍ OS ലഭിക്കുന്ന ഫോണുകളുടെ പട്ടിക പുറത്തിറക്കി
ഇന്ത്യയില്‍ 26ലേറെ ഫോണുകളില്‍ ഷാവോമിയുടെ പുതിയ ഹെപ്പര്‍ OS എത്തുമെന്ന് കമ്പനി അറിയിച്ചു. ഷവോമി 13 Pro, ഷവോമി പാഡ് 6, റെഡ്മി 12 തുടങ്ങിയവയില്‍ ഇതിനോടകം തന്നെ ലഭ്യമാണ്. റെഡ്മി നോട്ട് 13 5G, റെഡ്മി നോട്ട് 13 Pro 5G, റെഡ്മി നോട്ട് 13 Pro പ്ലസ് 5G, ഷാവോമി 12 Pro, റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 Pro, റെഡ്മി നോട്ട് 12 Pro പ്ലസ് എന്നീ ഫോണുകളില്‍ മാര്‍ച്ചില്‍ ഹൈപ്പര്‍ OS അപ്ഡേറ്റ് ലഭിക്കും.
ഇലക്ട്രിക് കാർ അവതരിപ്പിച്ച് ഷവോമി
ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാർ ആയ SU7 അവതരിപ്പിച്ചു. ഒറ്റ ചാർജിൽ 800 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന SU7 ൽ ടെസ്‌ലയുടെയും, പോർഷെയുടെയും ഇലക്ട്രിക് കാറുകളെക്കാൾ വേഗത ലഭിക്കും.