Short Vartha - Malayalam News

ഷാവോമിയുടെ ഹെപ്പര്‍ OS ലഭിക്കുന്ന ഫോണുകളുടെ പട്ടിക പുറത്തിറക്കി

ഇന്ത്യയില്‍ 26ലേറെ ഫോണുകളില്‍ ഷാവോമിയുടെ പുതിയ ഹെപ്പര്‍ OS എത്തുമെന്ന് കമ്പനി അറിയിച്ചു. ഷവോമി 13 Pro, ഷവോമി പാഡ് 6, റെഡ്മി 12 തുടങ്ങിയവയില്‍ ഇതിനോടകം തന്നെ ലഭ്യമാണ്. റെഡ്മി നോട്ട് 13 5G, റെഡ്മി നോട്ട് 13 Pro 5G, റെഡ്മി നോട്ട് 13 Pro പ്ലസ് 5G, ഷാവോമി 12 Pro, റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 Pro, റെഡ്മി നോട്ട് 12 Pro പ്ലസ് എന്നീ ഫോണുകളില്‍ മാര്‍ച്ചില്‍ ഹൈപ്പര്‍ OS അപ്ഡേറ്റ് ലഭിക്കും.