Short Vartha - Malayalam News

ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ മാര്‍ച്ച് 28ന് ലോഞ്ച് ചെയ്യും

ആദ്യത്തെ ഇലക്ട്രിക് കാര്‍ മോഡലായ SU7ന്റെ ലോഞ്ചിന് പിന്നാലെ ഈ മാസം അവസാനത്തോടെ വിതരണം ആരംഭിക്കുമെന്ന് ഷവോമി അറിയിച്ചു. ലോഞ്ചിന് മുന്നോടിയായി 29 ചൈനീസ് നഗരങ്ങളിലായി 59 സ്റ്റോറുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വാഹനം ചൈനീസ് വിപണിയില്‍ എത്തിച്ചതിന് ശേഷമാകും മറ്റു രാജ്യങ്ങളിലെ വിപണിയില്‍ ലോഞ്ച് ചെയ്യുക. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വാഹന നിര്‍മാതാക്കളില്‍ ഒന്നായി മാറാനാണ് തങ്ങളുടെ പദ്ധതിയെന്ന് ഷവോമി CEO ലീ ജുന്‍ വ്യക്തമാക്കി.