ചാറ്റ് GPTയില്‍ കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവുള്ള അഡ്വാന്‍സ് വോയ്സ് മോഡാണ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ ചാറ്റ് GPT പ്ലസ്, ടീംസ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. എന്റര്‍പ്രൈസ് എഡ്യു ഉപഭോക്താക്കള്‍ക്ക് അടുത്തയാഴ്ചയോടെ ഈ ഫീച്ചര്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളുടെ യൂട്യൂബ് ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്ക് ശ്രദ്ധിക്കാം; പുതിയ ഫീച്ചര്‍ എത്തുന്നു
കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കള്‍ക്ക് ബന്ധിപ്പിക്കാനാകുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ യൂട്യൂബില്‍ എന്തെല്ലാം കാാണുന്നു, എത്ര വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുതിയ ഫീച്ചര്‍ വഴി രക്ഷിതാക്കള്‍ക്ക് എളുപ്പം മനസിലാക്കാം. കുട്ടികള്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇ-മെയില്‍ വഴി രക്ഷിതാക്കള്‍ക്ക് മെസെജുമെത്തും.
ഇന്‍കോഗ്നിറ്റോ മോഡ് ഫീച്ചറുമായി സ്വിഗ്ഗി
ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇന്‍കോഗ്നിറ്റോ മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ കാണാതെ സ്വകാര്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ഈ ഫീച്ചര്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലാണ് അവതരിപ്പിച്ചത്. Read More
ഗൂഗിള്‍ പേയില്‍ ഈ വര്‍ഷം നിരവധി ഫീച്ചറുകളെത്തും
UPI സര്‍ക്കിള്‍, UPI വൗച്ചര്‍, ക്ലിക്ക് പേ QR പോലെയുള്ള നിരവധി ഫീച്ചറുകളാണ് ഗൂഗിള്‍ പേയില്‍ എത്തുന്നത്. UPI അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് UPI സര്‍ക്കിള്‍. ഒരു സ്ട്രീമിങ് ആപ്പ് സബ്‌സ്‌ക്രൈബ് ചെയ്ത് അതില്‍ മള്‍ട്ടിപ്പിള്‍ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമാണിത്. പൈസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്റെ സമ്പൂര്‍ണ നിയന്ത്രണം അക്കൗണ്ട് ഉടമയ്ക്ക് തന്നെയാകും. ഒരു മാസം നിശ്ചിത തുക മാത്രമെ ഇടപാട് നടത്താന്‍ സാധിക്കുകയുള്ളു.
സ്വകാര്യത സംരക്ഷണം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്
ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ അപ്‌ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മൂന്ന് തരത്തില്‍ വാട്സ്ആപ്പ് ഉപയോഗിക്കാനാകും.
പുതിയ അപ്‌ഡേഷന്‍ പരീക്ഷിച്ച് ഇന്‍സ്റ്റഗ്രാം
പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈനാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിച്ചിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീര്‍ഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. നിരവധി പേര്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.Read More
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി കസ്റ്റം സിറ്റിക്കര്‍ മേക്കര്‍ ടൂള്‍ കമ്പനി അവതരിപ്പിച്ചു. ജിഫിയുടെ സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ നേരിട്ട് ലഭ്യമാകും. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പ് ചെയ്തതിന് ശേഷം സെര്‍ച്ചില്‍ ടെക്സ്റ്റ് അല്ലെങ്കില്‍ ഇമോജി ഉപയോഗിച്ച് സ്റ്റിക്കറുകള്‍ തിരയാന്‍ സാധിക്കും. ഗാലറിയിലെ ചിത്രങ്ങള്‍ എളുപ്പം സ്റ്റിക്കറാക്കി മാറ്റാനും സ്റ്റിക്കര്‍ ട്രേയില്‍ സൂക്ഷിക്കാനും ഇതുവഴി സാധിക്കും.
ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ തന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയായിരിക്കും ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ മാപ്പ്
പോകാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ അതിന്റെ എന്‍ട്രന്‍സ് ഭാഗവും എക്‌സിറ്റ് ഭാഗവും കൃത്യമായി കാണിക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഫീച്ചര്‍ പരീക്ഷണഘട്ടത്തിലാണുള്ളത്. ഗൂഗിള്‍ പിക്സല്‍ 7A സ്മാര്‍ട്ട്ഫോണില്‍ Google Maps version 11.17.0101ല്‍ പുതിയ അപ്ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ വൃത്താകൃതിയിലുള്ള വെളുത്ത വൃത്താകൃതിയില്‍ മാപ്പില്‍ ചിത്രീകരിക്കും.
റൈറ്റ് വിത്ത് AI ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം
റൈറ്റ് വിത്ത് AI വരുന്നതോടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ക്യാപ്ഷനുകളുമെല്ലാം AIയുടെ സഹാത്തോടെ എഴുതാന്‍ സാധിക്കും. AI ഉപയോഗിച്ച് എഴുതുന്ന പുതിയ ഫീച്ചറിനായുള്ള ജോലികളിലാണ് ഇന്‍സ്റ്റഗ്രാമെന്ന് മൊബൈല്‍ ഡെവലപ്പറായ അലെസാന്‍ഡ്രോ പലൂസി എക്‌സില്‍ കുറിച്ചിരുന്നു. വ്യത്യസ്ത രീതികളില്‍ സന്ദേശം എഴുതാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നും പറയുന്നു.