ബിഹാറില്‍ ദളിതരുടെ 21 വീടുകള്‍ക്ക് തീവെച്ചു; ജംഗിള്‍ രാജെന്ന് ആരോപണം
നവാഡ ജില്ലയിലെ ഒരു ദളിത് സെറ്റില്‍മെന്റില്‍ ഭൂമി തര്‍ക്കത്തിന്റെ പേരിലാണ് ആക്രമികള്‍ 21 വീടുകള്‍ തീവെച്ച് നശിപ്പിച്ചത്. സംഭവത്തില്‍ 15 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. ബിഹാറില്‍ നിലനില്‍ക്കുന്ന ജംഗിള്‍ രാജിന്റെ തെളിവാണ് ഈ സംഭവമെന്ന് RJDയും കോണ്‍ഗ്രസും ആരോപിച്ചു. അക്രമികള്‍ തങ്ങളുടെ സെറ്റില്‍മെന്റിലേക്ക് ഇരച്ചുകയറി നിരവധി ദളിത് കുടുംബങ്ങളെ മര്‍ദ്ദിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞു.
സ്പീക്കര്‍ തിരഞ്ഞെടുപ്പ്: ഓം ബിര്‍ളയും കൊടിക്കുന്നില്‍ സുരേഷും സ്ഥാനാര്‍ത്ഥികള്‍
ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിലേക്ക് ഓം ബിര്‍ളയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി NDA സഖ്യകക്ഷികളെ അറിയിച്ചു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷും പത്രിക നല്‍കി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി സമവായത്തിലെത്താന്‍ NDA ശ്രമിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സമവായമാകാമെന്ന് പ്രതിപക്ഷം സമ്മതിച്ചിരുന്നു. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരത്തിന് കളമൊരുങ്ങിയത്.
YSR കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഓഫീസ് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ച് ആന്ധ്രാ സര്‍ക്കാര്‍
സംസ്ഥാനത്ത് NDA സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഗുണ്ടൂര്‍ ജില്ലയിലെ തടെപ്പള്ളിയില്‍ നിര്‍മാണത്തിലിരിക്കുന്ന YSR കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന ഓഫീസ് കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. കൈയേറ്റ ഭൂമിയിലാണ് ഓഫീസ് നിര്‍മാണം എന്നാരോപിച്ചാണ് ആന്ധ്രാപ്രദേശ് തലസ്ഥാന മേഖല വികസന അതോറിറ്റിയുടെ നടപടി. സംഭവത്തിന് പിന്നില്‍ TDPയുടെ പ്രതികാര നടപടിയാണെന്ന് YSR കോണ്‍ഗ്രസ് ആരോപിച്ചു.
ലോക്സഭാ സ്‌പീക്കർ തിരഞ്ഞെടുപ്പിൽ NDA യിൽ ഭിന്നതയില്ല: കെ.സി. ത്യാഗി
ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് NDA യിൽ ഭിന്നതയില്ലെന്നും സഖ്യകക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും JDU നേതാവ് കെ.സി. ത്യാഗി പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിൽ NDA യിൽ നിന്ന് ഒറ്റ സ്ഥാനാർത്ഥിയെ മത്സരിക്കുകയുള്ളുവെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഇത് തീരുമാനമായതാണെന്നും കെ.സി. ത്യാഗി വ്യക്തമാക്കി.
NDA സര്‍ക്കാര്‍ അബദ്ധത്തില്‍ രൂപീകരിച്ചതാണെന്നും മോദിജിക്ക് ജനവിധി ഇല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതൊരു ന്യൂനപക്ഷ സര്‍ക്കാരാണ്. ഈ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്നും ഖാര്‍ഗെ പറഞ്ഞു. 543 അംഗ ലോക്സഭയില്‍ 293 സീറ്റുകള്‍ നേടിയാണ് NDA സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലേറിയതെങ്കിലും കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം നേടിയ BJPയ്ക്ക് ഇത്തവണ 240 സീറ്റേ നേടാന്‍ കഴിഞ്ഞുളളൂ.
സുരേഷ് ഗോപിക്കൊപ്പം ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിസഭയിലേക്ക്
മൂന്നാം NDA സര്‍ക്കാരില്‍ നിന്ന് കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിമാരാകുമെന്ന് റിപ്പോര്‍ട്ട്. BJP സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്‍. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ ജോര്‍ജ് കുര്യന്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളില്‍ ഏതെങ്കിലുമൊന്ന് ലഭിക്കാനാണ് സാധ്യത.
ചന്ദ്രബാബു നായിഡുവിന്റെ TDPക്കും നിതീഷ് കുമാറിന്റെ JDUവിനും രണ്ടു വീതം മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കാബിനറ്റ് ബെര്‍ത്തും ഒരു സഹമന്ത്രിസ്ഥാനവുമായിക്കും നല്‍കിയേക്കുക എന്നാണ് സൂചന. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി മന്ത്രിയാവും. പുതിയ മന്ത്രിസഭയില്‍ മന്ത്രിമാരാവാന്‍ സാധ്യതയുള്ളവര്‍ക്ക് നരേന്ദ്രമോദിയുടെ വസതിയില്‍ നടത്തിയ ചായസത്കാരം അവസാനിച്ചു.
മുന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്
NDAയുടെ നേതൃത്വത്തിലുള്ള മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുക്കും. ശ്രീലങ്ക, മാലിദ്വീപ്, എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.
രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും അത് ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് NDAയുടെ പാര്‍ലമെന്ററു പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞു. NDA എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തിരഞ്ഞെടുപ്പ് സഖ്യത്തിന്റഎ ജയമാണെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ അന്തസത്തയാണ് സഖ്യം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ BJPയുടെ വിജയത്തെപ്പറ്റിയും മോദി യോഗത്തില്‍ പറഞ്ഞു.