Short Vartha - Malayalam News

NDAയ്ക്ക് സഖ്യകക്ഷികളുമായി ഉലയാത്ത ബന്ധമാണുള്ളതെന്ന് നരേന്ദ്ര മോദി

രാജ്യം ഭരിക്കാന്‍ സമവായം ആവശ്യമാണെന്നും അത് ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് NDAയുടെ പാര്‍ലമെന്ററു പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞു. NDA എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തിരഞ്ഞെടുപ്പ് സഖ്യത്തിന്റഎ ജയമാണെന്നും മോദി വ്യക്തമാക്കി. രാജ്യത്തിന്റെ അന്തസത്തയാണ് സഖ്യം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ BJPയുടെ വിജയത്തെപ്പറ്റിയും മോദി യോഗത്തില്‍ പറഞ്ഞു.