കേരള-അയോധ്യ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും

കൊച്ചുവേളിയിൽ നിന്നാണ് കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളെ അയോധ്യയിൽ എത്തിക്കുന്നതിന് വേണ്ടിയാണ് റെയിൽവേ ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചത്. IRCTC ടൂറിസം വെബ്സൈറ്റിലൂടെ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമെ ആസ്ത ട്രെയിനുകളിൽ യാത്ര ചെയ്യാൻ സാധിക്കു.