നാല് വര്‍ഷ ബിരുദ നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല

ഇന്നലെ ചേര്‍ന്ന പ്രത്യേക അക്കാദമിക് കൗണ്‍സില്‍ യോഗത്തിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോര്‍ ഇയര്‍ അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാംസ് റഗുലേഷന്‍സ് 2024 അവതരിപ്പിച്ചത്. ഇതോടെ നാല് വര്‍ഷ ബിരുദ പ്രോഗാമുകളുടെ നിയമാവലി തയ്യാറാക്കി അംഗീകരിക്കുന്ന കേരളത്തിലെ ആദ്യ സര്‍വകലാശാലയായി കാലിക്കറ്റ് സര്‍വകലാശാല മാറി. സര്‍വകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം അടുത്ത വര്‍ഷം മുതല്‍ പുതിയ നിയമാവലി ബാധകമാകും.