കൊല്ലം പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍
പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടാരക്കര ബോയ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം കെആര്‍ജിപിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരു വിദ്യാര്‍ത്ഥികളെയും കാണാതായത്. മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു.
കോഴിക്കോട് പേരാമ്പ്രയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു
കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 200 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും പാലേരി വടക്കുമ്പാട് HSSലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്നും ജല പരിശോധനയില്‍ ബാക്ടീയ സാന്നിധ്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗ കാരണത്തിന്റെ സ്രോതസ് ഇതുവരെയും വ്യക്തമായിട്ടില്ല.
IAS കോച്ചിങ് സെന്ററില്‍ വെള്ളം കയറി വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; 2 പേര്‍ കസ്റ്റഡിയില്‍
റാവൂസ് കോച്ചിങ് സെന്റര്‍ ഉടമ, കോര്‍ഡിനേറ്റര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹിയിലെ IAS പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി ഒരു മലയാളി ഉള്‍പ്പടെ മൂന്ന് വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
ഡല്‍ഹിയില്‍ IAS കോച്ചിങ് സെന്ററില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും
എറണാകുളം സ്വദേശി നവീനാണ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. തെലങ്കാന സ്വദേശിയും ഉത്തര്‍പ്രദേശ് സ്വദേശിയുമായ മറ്റു രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലുള്ള റാവൂസ് UPSC പരിശീലന കേന്ദ്രത്തിലാണ് വെള്ളം കയറിയത്. ബേസ്‌മെന്റില്‍ കുടുങ്ങിയ മറ്റു വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചു.
കേന്ദ്ര ബജറ്റ്: വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ
ഓരോ വര്‍ഷവും വിദ്യാഭ്യാസ വായ്പയെടുക്കുന്ന ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇ-വൗച്ചര്‍ നല്‍കും. ഇതിലൂടെ മൂന്ന് ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. വിദ്യാഭ്യാസത്തിനും തൊഴില്‍ ശേഷിയും നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് 1.48 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്.
തെലങ്കാനയിലെ മേദക് ജില്ലയിലെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം നല്‍കിയ പ്രഭാതഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. ഇത് കഴിച്ച 35 വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാവുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഹോസ്റ്റലിലെ കെയര്‍ടേക്കര്‍ക്കും സ്പെഷ്യല്‍ ഓഫീസര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും അശ്രദ്ധ കാണിച്ചതിന് പാചകക്കാരനെയും അസിസ്റ്റന്റ് പാചകക്കാരനെയും പിരിച്ചുവിടുകയും ചെയ്തതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
കേരളത്തില്‍ വിദ്യാര്‍ത്ഥി കുടിയേറ്റം 5 വര്‍ഷം കൊണ്ട് ഇരട്ടിയായതായി സര്‍വേ
2023ല്‍ ഏകദേശം 22 ലക്ഷം പേരാണ് കേരളത്തില്‍ നിന്ന് അന്യരാജ്യങ്ങളിലേക്ക് കുടിയേറിയത്. കേരള മൈഗ്രേഷന്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി കുടിയേറ്റത്തില്‍ കാര്യമായ വര്‍ധനവുണ്ടായതാണ് കുടിയേറ്റ നിരക്കുകള്‍ ഗണ്യമായി കുറയാത്തതിനു കാരണമെന്നാണ് സര്‍വേയില്‍ പറയുന്നത്. 2018ല്‍ 1,29,763 വിദ്യാര്‍ത്ഥി കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നത് 2023 ആയപ്പോഴേക്കും ഏകദേശം 2,50,000 ആയി വര്‍ധിച്ചു. സര്‍വേ പ്രകാരം കേരളത്തില്‍ നിന്നുള്ള മൊത്തം കുടിയേറ്റക്കാരില്‍ 11.3 ശതമാനം വിദ്യാര്‍ത്ഥികളാണ്.
ത്രിപുരയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ HIV വ്യാപനമെന്ന് റിപ്പോര്‍ട്ട്
ത്രിപുരയിലെ 828 പേരില്‍ HIV വൈറസ് ബാധിച്ചതായും ഇതിനകം 47 വിദ്യാര്‍ത്ഥികള്‍ മരിച്ചതായുമാണ് റിപ്പോര്‍ട്ട്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 220 സ്‌കൂളുകള്‍, 24 കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം.
കാഞ്ഞങ്ങാട്ട് ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല. പ്രദേശത്ത് പടര്‍ന്ന ദുര്‍ഗന്ധമുള്ള പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ചില കുട്ടികള്‍ക്ക് തലകറക്കവും ചിലര്‍ക്ക് തലവേദനയും മറ്റ് ചിലര്‍ക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെടുകയായിരുന്നു.
നീറ്റ് പരീക്ഷാ വിവാദം; CBI അന്വേഷണം ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടേഴ്സ്
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് IMA ജൂനിയര്‍ ഡോക്ടേഴ്‌സ് നെറ്റ്‌വര്‍ക്ക്, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്ക് കത്തയച്ചു. വീണ്ടും പരീക്ഷ നടത്തണമെന്നും സുതാര്യമായ മൂല്യനിര്‍ണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ഇതില്‍ ആറു പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയതുമാണ് ക്രമക്കേട് നടന്നെന്ന പരാതിക്കിടയാക്കിയിരിക്കുന്നത്.