ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുള്ള നഗരങ്ങള്‍; ആദ്യ 10ല്‍ ഇടംപിടിച്ച് ബെംഗളൂരുവും പൂനെയും

2023 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ട്രാഫിക് കുരുക്കുണ്ടാക്കിയ നഗരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് ബെംഗളൂരുവും ഏഴാം സ്ഥാനത്ത് പൂനെയുമാണ് ഉള്ളത്. 55 രാജ്യങ്ങളിലെ 387 നഗരങ്ങള്‍ നിരീക്ഷിച്ചതില്‍ ഒന്നാം സ്ഥാനത്ത് ലണ്ടനും രണ്ടാമത് അയര്‍ലന്‍ഡുമാണ്. നെതര്‍ലന്‍ഡ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോംടോം എന്ന സ്ഥാപനം തയ്യാറാക്കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.