Short Vartha - Malayalam News

പൂനൈയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി

പൂനൈ ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലാണ് ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയത്. ഇതില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് അപകടത്തിനിടയാക്കിയത്.