Short Vartha - Malayalam News

അന്നാ സെബാസ്റ്റ്യന്റെ മരണം; EY ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ മന്ത്രാലയം

തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പൂനൈയിലെ EY ഓഫീസില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറും. പൂനെയില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ ലൈസന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശംങ്ങള്‍, കമ്പനിയിലെ അന്നയുടെ രേഖകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ ശേഖരിച്ചെന്നാണ് വിവരം. അന്നയുടെ മരണത്തില്‍ EY കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി പറഞ്ഞിരുന്നു.