അന്ന സെബാസ്റ്റ്യന്റെ മരണം; റിപ്പോർട്ട് തേടി തൊഴിൽ മന്ത്രി തേടി മൻസൂഖ് മാണ്ഡവ്യ
പൂനെ EY കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി EY കമ്പനിയോടും, സംസ്ഥാന തൊഴിൽ വകുപ്പിനോടും റിപ്പോർട്ട് തേടി. പത്ത് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. കമ്പനിയുടെ ഭാഗത്താണ് തെറ്റ് എങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
Related News
അന്നാ സെബാസ്റ്റ്യന്റെ മരണം; EY ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ മന്ത്രാലയം
തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പൂനൈയിലെ EY ഓഫീസില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറും. പൂനെയില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ ലൈസന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശംങ്ങള്‍, കമ്പനിയിലെ അന്നയുടെ രേഖകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ ശേഖരിച്ചെന്നാണ് വിവരം. അന്നയുടെ മരണത്തില്‍ EY കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി പറഞ്ഞിരുന്നു.
തൊഴിൽ സ്ഥലത്തെ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾക്കെതിരെ നിയമം വേണം: ശശി തരൂർ
തൊഴിലിടങ്ങളിൽ ജീവനക്കാർക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾക്കെതിരെ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരണമെന്ന് ശശി തരൂർ MP. വിഷയം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്നും തരൂർ അറിയിച്ചു. ജോലിസ്ഥലത്തെ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്ത പൂനെയിൽ EY കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു തരൂരിന്റെ പ്രതികരണം.
അന്ന സെബാസ്റ്റ്യന്റെ മരണം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ ആർ. ബിന്ദു
പൂനെയിൽ EY കമ്പനിയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. അന്നയുടെ മരണത്തിന്റെ ഉത്തരവാദിത്തം അവളിലും കുടുംബത്തിലും ചാര്‍ത്തി കൈ കഴുകുന്ന നിര്‍മല സീതാരാമന്റെ പ്രസ്താവന കോര്‍പ്പറേറ്റ് അധികാരികളെ പ്രീതിപ്പെടുത്താനാണെന്ന് മന്ത്രി ആർ. ബിന്ദു വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് കാലത്തിന്റെ രക്തസാക്ഷിയാണ് അന്നയെന്നും നിർമലയുടെ പരാമര്‍ശത്തെ സ്ത്രീ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മന്ത്രി ബിന്ദു പറഞ്ഞു.
അന്ന സെബാസ്റ്റ്യന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
പുണെയിൽ EY കമ്പനിയിലെ ജീവനക്കാരിയായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി.
അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
പൂനൈയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (EY) കമ്പനിയില്‍ കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളില്‍ തന്റെ മകള്‍ അന്ന സെബാസ്റ്റ്യന്‍ അമിത ജോലി ഭാരം കാരണം മരിച്ചു എന്ന അമ്മയുടെ വെളിപ്പെടുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന സെബാസ്റ്റ്യന്റെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും നീതി ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ എക്സില്‍ കുറിച്ചു. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.Read More
ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി മന്‍സുഖ് മാണ്ഡവ്യ
പുതിയ കേന്ദ്ര കായിക മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് IOA ഭവനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി. പാരീസ് ഒളിമ്പിക്സില്‍ 120 താരങ്ങളായിരിക്കും രാജ്യത്തെ പ്രതിനിധീകരിക്കുക. ജൂലൈ 26-മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.