Short Vartha - Malayalam News

ഇന്ത്യയുടെ ഒളിമ്പിക്സ് തയ്യാറെടുപ്പുകള്‍ വിലയിരുത്തി മന്‍സുഖ് മാണ്ഡവ്യ

പുതിയ കേന്ദ്ര കായിക മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് IOA ഭവനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി. പാരീസ് ഒളിമ്പിക്സില്‍ 120 താരങ്ങളായിരിക്കും രാജ്യത്തെ പ്രതിനിധീകരിക്കുക. ജൂലൈ 26-മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.