Short Vartha - Malayalam News

അന്ന സെബാസ്റ്റ്യന്‍റെ മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പുണെയിൽ EY കമ്പനിയിലെ ജീവനക്കാരിയായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്‌. ജോലിഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി.