Short Vartha - Malayalam News

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാകും

ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും. ഗവര്‍ണര്‍ ശുപാര്‍ശ അംഗീകരിച്ചു വിജ്ഞാപനം ഇറക്കിയാല്‍ ചുമതലയേല്‍ക്കാം.