Short Vartha - Malayalam News

പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ; സേനയുടെ അംഗബലം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പരിഷ്‌ക്കരിച്ച് സേനയെ നവീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥാണ് സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചത്. പോലീസുദ്യോഗസ്ഥര്‍ക്ക് വിശ്രമവും അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മര്‍ദ്ദം കൂടിവരുന്നതായും പോലീസില്‍ നിന്നും സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കുന്നവരുടെ എണ്ണം കൂടിവരുന്നതായുമുളള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.