Short Vartha - Malayalam News

മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങൾ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ചും നിലവിലെ സാഹചര്യം വ്യക്തമാക്കിയും തുറമുഖ വകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ 66 പേർ മരിച്ചത്. തുടർച്ചയായി അപകടങ്ങളുണ്ടായതിനാൽ പുലിമുട്ട് നിർമാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദേശിക്കാൻ പൂനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.