Short Vartha - Malayalam News

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു: ഒരാളെ കാണാതായി

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിക്റ്റിനെ (45) ആണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന നാലുതൊഴിലാളികളിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്മെന്റും ബെനഡിക്റ്റിനു വേണ്ടി തിരച്ചിൽ തുടരുകയാണ്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. ശക്തമായ തിരമാലയിൽ വള്ളം തലകീഴായി മറിയുകയായിരുന്നു.