Short Vartha - Malayalam News

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധനവള്ളം മറിഞ്ഞ് അപകടം. മത്സബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്. പൂന്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അത്യുന്നതന്‍ എന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഇന്ന് രാവിലെ പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള വള്ളവും അപകടത്തില്‍പ്പെട്ടിരുന്നു. വലിയ തിരയെ തുടര്‍ന്ന് വെള്ളം വള്ളത്തിലേക്ക് കയറിയാണ് അപകടമുണ്ടായത്.