Short Vartha - Malayalam News

തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം മര്യനാടാണ് വള്ളംമറിഞ്ഞ് അപകടമുണ്ടായത്. മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ശക്തമായ തിരയടിയില്‍ ആറംഗ സംഘത്തിന്റെ വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്രോസിന് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.