Short Vartha - Malayalam News

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ആളപായമില്ല

പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ബോട്ട് മറിഞ്ഞ് 11 മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാ മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വള്ളത്തിലെ വലകള്‍ കടലിലേക്ക് പോയതിനെ തുടര്‍ന്ന് അത് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.