Short Vartha - Malayalam News

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള 'ചിന്തധിര' എന്ന വള്ളമാണ് മറിഞ്ഞത്. ഫിഷറീസ് ഗാര്‍ഡുകളും, കോസ്റ്റല്‍ പോലീസും നടത്തിയ തിരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യതൊഴിലാളികള്‍ രക്ഷപ്പെട്ടു.