Short Vartha - Malayalam News

ഇറ്റലി തീരത്ത് രണ്ട് ബോട്ട് അപകടങ്ങളിലായി 11 പേര്‍ കൊല്ലപ്പെട്ടു

കുടിയേറ്റക്കാര്‍ യാത്ര ചെയ്തിരുന്ന ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടങ്ങളില്‍ 64 പേരെ കാണാതായി. ലിബിയയില്‍നിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട ബോട്ടാണ് ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയ്ക്ക് അടുത്തുവെച്ച് ആദ്യം അപകടത്തില്‍പ്പെട്ടത്. അതേസമയം തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയന്‍ തീരത്തുനിന്ന് 100 മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്.