Short Vartha - Malayalam News

യൂറോ കപ്പ്: ക്രൊയേഷ്യയോട് സമനില; ഇറ്റലി പ്രീക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനിലയിലെത്തിയാണ് (1-1) ഇറ്റലി പ്രീക്വാര്‍ട്ടറുറപ്പിച്ചത്. നാല് പോയിന്റോടെ ബി ഗ്രൂപ്പ് രണ്ടാം സ്ഥാനത്താണ് ഇറ്റലി. രണ്ടാം പകുതിയിലാണ് ഇറ്റലി-ക്രൊയേഷ്യ മത്സരം സംഭവബഹുലമായത്. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലൂക്കാ മോഡ്രിച്ച് നേടിയ ഗോളില്‍ ക്രൊയേഷ്യ 1-0ന്റെ വിജയം ഉറപ്പിച്ചതായിരുന്നു. 54ാം മിനിറ്റില്‍ ക്രൊയേഷ്യയ്ക്കു പെനാല്‍റ്റി. അധിക സമയമായി 10 മിനിറ്റാണ് കളിയില്‍ അനുവദിക്കപ്പെട്ടത്. മത്സരം ക്രൊയേഷ്യ 1-0നു ജയിക്കുമെന്നിരിക്കെ എട്ടാം മിനിറ്റില്‍ സക്കാനിയുടെ കിടിലന്‍ ഗോളാണ് ഇറ്റലിയെ രക്ഷിച്ചത്.