Short Vartha - Malayalam News

G7 ഉച്ചകോടി: പ്രധാനമന്ത്രി ഇറ്റലിയിലെത്തി

G7 ഉച്ചക്കോടിയുടെ ഭാഗമായി പ്രധാനമന്ത്രി നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. പ്രധാനമന്ത്രിയായി മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്രയാണിത്. ലോക നേതാക്കളുമായി ഉല്‍പ്പാദനപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ കാത്തിരിക്കുകയാണെന്നും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചു.