Short Vartha - Malayalam News

ഫൈബര്‍ വള്ളം മറിഞ്ഞ് ശംഖുമുഖത്ത് ഒരാളെ കാണാതായി

ഇന്ന് രാവിലെ 8.30-ഓടെയാണ് സംഭവം. വലിയതുറ ഫാത്തിമമാതാ സ്വദേശി മഹേഷിനെയാണ് കാണാതായത്. അപകടസമയത്ത് മഹേഷിന്റെ ഒപ്പമുണ്ടായിരുന്ന ബിനു എന്നയാള്‍ നീന്തി രക്ഷപ്പെട്ടു. വിഴിഞ്ഞം ഹാര്‍ബറിലേക്ക് വള്ളം കൊണ്ടുപോകുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കാണാതായ മഹേഷിനായി തിരച്ചില്‍ തുടരുകയാണ്.