Short Vartha - Malayalam News

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; രണ്ട് മരണം

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 'ഇസ്‌ലാഹ്' ബോട്ടില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ യുവരാജ് സാഗര്‍ എന്ന കപ്പലിടിക്കുകയായിരുന്നു. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടം. കപ്പലിടിച്ചതിനെ തുടര്‍ന്ന് ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ജീവനക്കാരനായ ഗഫൂര്‍ എന്നിവരാണ് മരിച്ചത്. ബാക്കി നാല് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.