Short Vartha - Malayalam News

മുതലപ്പൊഴി: ന്യൂനപക്ഷ കമ്മീഷൻ സർക്കാർ റിപ്പോർട്ട് തള്ളി

തിരുവനന്തപുരത്തെ തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിംഗ് നടത്തുകയും അപകട മരണങ്ങൾ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് തള്ളുകയും ചെയ്തു. റിപ്പോർട്ട് പൂർണമല്ലെന്ന് വ്യക്തമാക്കിയ ന്യൂനപക്ഷ കമ്മീഷൻ മെയ് 28ന് ചേരുന്ന അടുത്ത സിറ്റിംഗിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.