Short Vartha - Malayalam News

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരു മത്സ്യത്തൊഴിലാളി മരിച്ചു

പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പുതുക്കുറിച്ചി സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. വള്ളത്തില്‍ ജോണടക്കം 6 പേരാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായ ജോണിനായി മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടല്‍ പ്രക്ഷുബ്ദമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.