Short Vartha - Malayalam News

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന വള്ളം ശക്തമായ കടലാക്രമണത്തില്‍പ്പെട്ടാണ് അപകടമുണ്ടായത്. കടലിലേക്ക് ഒഴുകി പോയ വള്ളം കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കോസ്റ്റല്‍ പോലീസിന്റെ ബോട്ടും മറ്റൊരു വള്ളവും കൂടി അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ കോസ്റ്റല്‍ പോലീസ് ബോട്ട് ജീവനക്കാരനുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് രാവിലെ ഏഴ് മണിയോടെയാണ് അപകടങ്ങള്‍ ഉണ്ടായത്.