Short Vartha - Malayalam News

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു

തിരുവനന്തപുരം മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരവെയായിരുന്നു സംഭവം. അപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മുതലപ്പൊഴിയില്‍ ഇന്നലെയും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.