Short Vartha - Malayalam News

മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചുമതലയേറ്റു

ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ചെയർമാനായി ചുമതലയേറ്റു. കേരള ഹൈക്കോടതിയൽ ആക്ടിങ് ചീഫ് ജസ്റ്റിസായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്. ആദ്യം ജസ്റ്റിസ് മണികുമാറിനെയാണ് ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത് എന്നാൽ പ്രതിപക്ഷം എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് നിയമനം അംഗീകരിക്കുന്നത് വൈകി. പിന്നീട് സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് മണികുമാർ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ ചെയർപേഴ്‌സണായി നിയമിക്കാൻ തീരുമാനിച്ചത്.