Short Vartha - Malayalam News

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ല: ജസ്റ്റിസ് എസ്. മണികുമാര്‍

വ്യക്തിപരമായ അസൗകര്യങ്ങളാല്‍ പദവി ഏറ്റെടുക്കാനാകില്ലെന്നാണ് ജസ്റ്റിസ് മണികുമാര്‍ രാജ്ഭവനെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും അറിയിച്ചിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായുളള മണികുമാറിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് എസ്. മണികുമാര്‍.