Short Vartha - Malayalam News

ക്രിക്കറ്റ് പരിശീലകന്‍ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെ പരിശീലകന്‍ മനു പീഡിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. മനു കഴിഞ്ഞ 10 വര്‍ഷമായി KCAയില്‍ കോച്ചാണ്. ഇയാള്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലാണ്. സംഭവം ഉണ്ടാകാനിടയായ സാഹചര്യം KCA വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.