Short Vartha - Malayalam News

കനത്തമഴ; പൂനൈയില്‍ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നു. പൂനെയില്‍ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. റായ്ഗഡ് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമുളള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.