അന്നാ സെബാസ്റ്റ്യന്റെ മരണം; EY ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ മന്ത്രാലയം
തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പൂനൈയിലെ EY ഓഫീസില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറും. പൂനെയില്‍ പ്രവര്‍ത്തിക്കാനുള്ള കമ്പനിയുടെ ലൈസന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ വിശദാംശംങ്ങള്‍, കമ്പനിയിലെ അന്നയുടെ രേഖകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ ശേഖരിച്ചെന്നാണ് വിവരം. അന്നയുടെ മരണത്തില്‍ EY കമ്പനിയുടെ ഭാഗത്ത് വീഴ്ച്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി പറഞ്ഞിരുന്നു.
പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
AW 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തില്‍ തകര്‍ന്നു വീണത്. ഹെലികോപ്റ്ററില്‍ ക്യാപ്റ്റന്‍ അടക്കം നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണം. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സിക വൈറസ്: പൂനൈയില്‍ രണ്ട് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 66 കേസുകള്‍
കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂനൈയില്‍ റിപ്പോര്‍ട്ട് ചെയ്ത 66 സിക കേസുകളില്‍ നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാല് മരണങ്ങളും രോഗികള്‍ അനുഭവിക്കുന്ന ഹൃദയ സംബന്ധിത രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, വാര്‍ദ്ധക്യം തുടങ്ങിയ കാരണങ്ങളാലാണ് സംഭവിച്ചതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രോഗം ബാധിച്ചവരില്‍ 26 ഗര്‍ഭിണികളും ഉള്‍പ്പെട്ടിട്ടുണ്ട്. ജൂണ്‍ 20നാണ് പ്രദേശത്ത് ആദ്യമായി വൈറസ് റിപ്പോര്‍ട്ട് ചെയ്തത്.
കനത്തമഴ; പൂനൈയില്‍ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
മഹാരാഷ്ട്രയില്‍ കനത്തമഴ തുടരുന്നു. പൂനെയില്‍ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. റായ്ഗഡ് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമുളള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പൂനൈയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി
പൂനൈ ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലാണ് ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയത്. ഇതില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ രക്ഷപ്പെടുത്തി. മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് അപകടത്തിനിടയാക്കിയത്.
ജാഗ്രത: പൂനെയില്‍ സിക വൈറസ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിലെ പൂനെയില്‍ 46കാരനായ ഡോക്ടറിനും അദ്ദേഹത്തിന്റെ 15കാരിയായ മകള്‍ക്കുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്് അധികൃതര്‍ അറിയിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പനി, ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധന നടത്തുകയുമായിരുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്കുള്ള നഗരങ്ങള്‍; ആദ്യ 10ല്‍ ഇടംപിടിച്ച് ബെംഗളൂരുവും പൂനെയും
2023 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ട്രാഫിക് കുരുക്കുണ്ടാക്കിയ നഗരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് ബെംഗളൂരുവും ഏഴാം സ്ഥാനത്ത് പൂനെയുമാണ് ഉള്ളത്. 55 രാജ്യങ്ങളിലെ 387 നഗരങ്ങള്‍ നിരീക്ഷിച്ചതില്‍ ഒന്നാം സ്ഥാനത്ത് ലണ്ടനും രണ്ടാമത് അയര്‍ലന്‍ഡുമാണ്. നെതര്‍ലന്‍ഡ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോംടോം എന്ന സ്ഥാപനം തയ്യാറാക്കിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പൂണെയിൽ മെഴുകുതിരി ഫാക്ടറിയിൽ തീപിടിത്തം; 6 മരണം
പൂണെയിൽ മെഴുകുതിരി നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ആറ് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് അഗ്നിശമനസേന എത്തി തീ അണച്ചു. തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല.