ജോർഡന്‍റെ നേതൃത്വത്തിൽ ഗാസയിൽ ഫീൽഡ് ഹോസ്പിറ്റൽ

ജോർഡൻ സായുധ സേനയുടെ നേതൃത്വത്തിൽ ഗാസയിൽ ഫീൽഡ് ഹോസ്പിറ്റൽ തുറക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ആശുപത്രി ആരംഭിക്കുന്നതിനാവശ്യമായ കണ്ടെയ്നറുകളും ഉപകരണങ്ങളും റഫ അതിർത്തി കടന്ന് ഗാസയിൽ പ്രവേശിച്ചു.