ഗസയില്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെ ആക്രമണം നടത്തി ഇസ്രായേല്‍
അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ജബാലിയയിലെ സ്‌കൂളിന് നേരെയാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. 15 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി ഉയര്‍ന്നു.
ഗസയിലെ സ്കൂളിൽ ഇസ്രായേൽ വ്യോമാക്രമണം; 22 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗസയിലെ സ്കൂളിൽ അഭയം തേടിയ 13 കുട്ടികളടക്കം 22 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഗസ നഗരത്തിന് സമീപമുള്ള സെയ്തൂൺ പ്രദേശത്തെ സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. സ്കൂൾ കെട്ടിടത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഹമാസിന്റെ "കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ്" ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. സ്കൂളുകളും, UN സൗകര്യങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നണ്ടെന്നും ആരോപിച്ചു.
ഗസയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറോളം പേരെ അബൂദബിയിലെത്തിച്ചു
ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ ചികിത്സയ്ക്കായി അബൂദബിയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു കൊണ്ടുള്ള രക്ഷാദൗത്യത്തിനാണ് UAE നേതൃത്വം നൽകിയത്. ഇസ്രായേലിലെ റമോൺ വിമാനത്താവളം മുഖേനയാണ് ഇവരെ അബൂദബിയിലെത്തിച്ചത്. UAE യുടെ നേതൃത്വത്തിൽ ഇതു രണ്ടാം തവണയാണ് രോഗികളെയും, പരിക്കേറ്റവരെയും ചികിത്സയ്ക്കായി അബൂദബിയിലെത്തിക്കുന്നത്.
ഗസയിലെ UN സ്‌കൂളിനും വീടുകള്‍ക്കും നേരെ ഇസ്രായേല്‍ വ്യോമാക്രമണം
ഇന്നലെ രാത്രിയില്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 19 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 34 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ആറ് ജീവനക്കാരുണ്ടെന്ന് UN ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തില്‍ പാലസ്തീന്‍ കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയ രണ്ട് വീടുകള്‍ക്കും UN സ്‌കൂളിനും നാശനഷ്ടമുണ്ടായി. ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധം ആരംഭിച്ചിട്ട് 11 മാസം പിന്നിട്ടിരിക്കുകയാണ്.
ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം
ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പായ സ്‌കൂളിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച ഗസയിലുടനീളം അഭയാര്‍ത്ഥി ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന നാല് സ്‌കൂളുകള്‍ക്കു നേരെയും ആക്രമണം നടത്തിയതിരുന്നു.
ഗസയില്‍ അടിഞ്ഞുകൂടിയത് 4 കോടി ടണ്‍ യുദ്ധമാലിന്യം; നീക്കാന്‍ 15 വര്‍ഷം വേണമെന്ന് UN
ഗസയില്‍ അടിഞ്ഞുകൂടിയ നാല് കോടിയോളം ടണ്‍ വരുന്ന യുദ്ധമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തിന് ഏകദേശം 400 കോടിയോളം രൂപ ചെലവ് വരുമെന്നുമാണ് UN പറയുന്നത്. UN പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 1,37,297 കെട്ടിടങ്ങളാണ് ഗസയില്‍ തകര്‍ക്കപ്പെട്ടത്. മേയില്‍ ചേര്‍ന്ന UN ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഗസയില്‍ തകര്‍ന്ന പാര്‍പ്പിടങ്ങള്‍ വീണ്ടും നിര്‍മിച്ചുനല്‍കുന്നതിന് 4000 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയുന്നത്.Read More
റഫയിൽ ദിവസവും 12 മണിക്കൂർ യുദ്ധം നിർത്തുമെന്ന് ഇസ്രായേൽ
തെക്കൻ ഗസ മുനമ്പിൽ ദിവസവും പകൽ 12 മണിക്കൂർ വെടിനിർത്തൽ ഉണ്ടാകുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ദിവസവും രാവിലെ 8 മണിമുതൽ വൈകിട്ട് 7 മണിവരെയാണ് യുദ്ധം മരവിപ്പിക്കുക. വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് അന്താരാഷ്ട്ര സഹായ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുള്ള തെക്കൻ ഗസയിൽ സഹായ വിതരണം സുഗമമാക്കുന്നതിനാണ് ഈ തീരുമാനമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ലോക കേരള സഭയിൽ പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി
നാലാം ലോക കേരള സഭയുടെ സമാപന സമ്മേളന വേദിയിലാണ് പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. പാലസ്തീനിലെ കൂട്ടക്കുരുതിയിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. പാലസ്തീൻ എംബസി കൈമാറിയ കഫിയ, പ്രമേയാവതാരകൻ മുഖ്യമന്ത്രിക്ക് നൽകി. പാലസ്തീൻ പതാക സ്പീക്കർ എ.എൻ. ഷംസീർ ഏറ്റുവാങ്ങി. ഓസ്ട്രേലിയയിൽ നിന്നുള്ള അംഗമാണ് പ്രമേയം അവതരിപ്പിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള 10 പ്രമേയങ്ങളാണ് ഇതുൾപ്പെടെ ലോക കേരള സഭയിൽ പാസാക്കിയത്.
നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം
ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഫയുടെ കേന്ദ്ര ഭാഗത്ത് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. അതേസമയം ലബനാനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്കും റോക്കറ്റ് ആക്രമണമുണ്ടായി. 250 ദിവസം പിന്നിട്ട ആക്രമണത്തില്‍ ഇതുവരെ 37,232 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആക്രമണം; ആറ് പാലസ്തീനികള്‍ കൊല്ലപ്പെട്ടു
വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന് വടക്ക് പടിഞ്ഞാറ് കാഫ്ര്‍ ദാന്‍ ഗ്രാമത്തിലേക്ക് ഇസ്രായേല്‍ സേന അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. സായുധരായ നാലു പേരെയാണ് സൈന്യം വധിച്ചതെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണം നടന്ന ജെനിന്‍ പ്രദേശത്ത് നാല് തോക്കുകള്‍ കണ്ടെത്തിയതായും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു.