മുഖ്യമന്ത്രിയുടെ രാജി; യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ADGP അജിത്കുമാറിനെതിരേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന നീക്കം ചെയ്യുകയാണ്. തലസ്ഥാനത്തിന് പുറമെ തൃശൂരിലും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു.
പട്ടാമ്പി സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പട്ടാമ്പി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പട്ടാമ്പി പാലത്തില്‍ കൈവരി വയ്ക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് നീക്കത്തിനെതിരെ നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
AKG സെന്റര്‍ ആക്രമണം; ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം സുഹൈല്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു. സ്‌ഫോടക വസ്തു എറിയാന്‍ നിര്‍ദേശം നല്‍കിയത് സുഹൈലാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.Read More
NEET പരീക്ഷ ക്രമക്കേട്; പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. NTA ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധവും സംഘര്‍ഷത്തിലാണ് കലാശിച്ചത്.
ശശി തരൂരിനെതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച അഡ്വ. ഷൈന്‍ ലാല്‍ ആണ് ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നത്. സംഘടനാ തലത്തിലെ അവഗണന, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുപ്പിക്കുന്നില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഷൈന്റെ രാജി. ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്നും നാമ നിര്‍ദേശ പത്രിക പിന്‍വലിക്കില്ലെന്നും ഷൈന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്
അര്‍ദ്ധരാത്രിയിലെ പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്. അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം കണ്ടാല്‍ തിരിച്ചറിയുന്ന 50 പേര്‍ കേസില്‍ പ്രതികളാണ്. അനധികൃതമായി സംഘം ചേരല്‍, റോഡ് ഉപരോധിക്കല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു: അജയ് മാക്കന്‍
പാര്‍ട്ടി കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും 210 കോടി രൂപ തിരിച്ചു പിടിക്കണമെന്നാണ് ആദായനികുതി ആവശ്യപ്പെട്ടിരിക്കുന്നത് എന്നും പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ പറഞ്ഞു. അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിംഗ് പണം മരവിപ്പിച്ചു. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണെന്നും മാക്കന്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരികേട് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാര്‍ പോലീസിന് നേരെ കല്ലുകളും കമ്പുകളും എറിയുകയും ബാരികേട് മറിച്ചിടുകയും ചെയ്തു. ജലപീരങ്കി പ്രയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാസിന്‍ പൂവിലിന് പരിക്കേറ്റു.