Short Vartha - Malayalam News

AKG സെന്റര്‍ ആക്രമണം; ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കേസിലെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം സുഹൈല്‍ വിദേശത്തേക്ക് മുങ്ങിയിരുന്നു. സ്‌ഫോടക വസ്തു എറിയാന്‍ നിര്‍ദേശം നല്‍കിയത് സുഹൈലാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2022 ജൂലൈ ഒന്നിനാണ് AKG സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്.