ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരികേട് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരക്കാര്‍ പോലീസിന് നേരെ കല്ലുകളും കമ്പുകളും എറിയുകയും ബാരികേട് മറിച്ചിടുകയും ചെയ്തു. ജലപീരങ്കി പ്രയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നാസിന്‍ പൂവിലിന് പരിക്കേറ്റു.