Short Vartha - Malayalam News

NEET പരീക്ഷ ക്രമക്കേട്; പ്രതിഷേധത്തിനിടെ ഡല്‍ഹിയില്‍ സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. NTA ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധവും സംഘര്‍ഷത്തിലാണ് കലാശിച്ചത്.